മൂന്നു ഗോൾ ജയവുമായി ലെപ്‌സിഗ് ബുണ്ടസ് ലീഗയിൽ മൂന്നാമത്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗയിൽ ആർബി ലെപ്‌സിഗിന് വമ്പൻ ജയം. ഹെർത്ത ബെർലിനെയാണ് ലെപ്‌സിഗ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഇറാറ്റ ഗോളുകളുമായി ടിമോ വെർണർ ലിപ്‌സിഗിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചു. ബ്രസീലിയൻ താരം മതിയാസ്‌ കൂഹയാണ് ലെപ്‌സിഗിന്റെ മൂന്നാം ഗോൾ നേടിയത്.

ഈ വിജയത്തോടു കൂടി ബുണ്ടസ് ലീഗയിൽ പോയന്റ് നിലയിൽ മൂന്നാം സ്ഥാനത്തെത്താനും ലെപ്‌സിഗിന് കഴിഞ്ഞു. വെറും ഒൻപത് ഗോളുകൾ മാത്രം വഴങ്ങി ലീഗിലെ മികച്ച പ്രതിരോധം തങ്ങളുടെയാണെന്നു വീണ്ടും ലെപ്‌സിഗ് തെളിയിച്ചു. ജർമ്മൻ കപ്പിലെ തകർപ്പൻ ജയത്തിനു ശേഷമായിരുന്നു ഇന്നത്തെ മത്സരത്തിനായി ലെപ്‌സിഗ് ഇറങ്ങിയത്. വെർണറുടെ സീസണിലെ ആറാം ഗോളാണ് ഇന്നത്തേത്.