ജർമ്മനിയിൽ വീണ്ടും കാണികൾക്ക് നിയന്ത്രണം

Skysports Borussia Dortmund 5602415

ജർമ്മനിയിൽ വീണ്ടും കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ബുണ്ടസ്‌ലിഗ മത്സരങ്ങൾക്ക് ഉള്ള കാണികളുടെ എണ്ണം കുറച്ചു. ഇനി സ്റ്റേഡിയത്തിൽ 50% കാണികൾ മാത്രമേ പാടുള്ളൂ. അതും പരമാവധി 15,000 ആരാധകരിലേക്ക് കാര്യങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന് സർക്കാർ അറിയിച്ചു. ഔട്ട്‌ഡോർ, ഇൻഡോർ സ്‌പോർട്‌സ് ഇവന്റുകളിലെ ആരാധകരെ കുറയ്ക്കാൻ തീരുമാനം ആയി. യൂറോപ്പിൽ ആകെ കൊറോണ വീണ്ടും വ്യാപിക്കുക ആണ്‌.

ശനിയാഴ്ച നടക്കുന്ന ബൊറൂസിയ ഡോർട്ട്മുണ്ട് vs ബയേൺ മ്യൂണിക്ക് മത്സരം ഉൾപ്പെടെ ഈ നിയന്ത്രണം ബാധിക്കപ്പെടും. കോവിഡിൻറെ നാലാമത്തെ തരംഗത്തെ യൂറോപ്പ് ആകെ ഭയക്കുകയാണ് ഇപ്പോൾ. വ്യാഴാഴ്ച 73,000-ത്തിലധികം പുതിയ രോഗബാധയും 388 മരണങ്ങളും ജർമ്മനിയിൽ രേഖപ്പെടുത്തി.

Previous articleരണ്ട് മനോഹര ഗോളുകൾ, ഹൈദരബാദ് ജംഷദ്പൂർ മത്സരം സമനിലയിൽ
Next articleആഞ്ചലോ മാത്യൂസിന് ലങ്കൻ പ്രീമിയർ ലീഗ് നഷ്ടമായേക്കാം