രണ്ട് മനോഹര ഗോളുകൾ, ഹൈദരബാദ് ജംഷദ്പൂർ മത്സരം സമനിലയിൽ

20211202 231403

ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ജംഷദ്പൂരും ഹൈദരബാദും സമനിലയിൽ പിരിഞ്ഞു. ഗോവയിൽ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ട് മികച്ച ഗോളുകൾ ആണ് കാണാൻ ആയത്. ആദ്യ പകുതിയുടെ അവസാനം 41ആം മിനുട്ടിൽ സ്കോട്ടിഷ് താരം ഗ്രെഗ് സ്റ്റുവർട്ടിന്റെ ഒരു സോളോ എഫേർട്ട് ആണ് ജംഷദ്പൂരിന് ലീഡ് നൽകിയത്. ഹൈദരബാദ് ഡിഫൻസിനെ കാഴ്ചക്കാരാക്കി നിർത്തി ആയിരുന്നു സ്റ്റുവർട്ടിന്റെ നീക്കം. ഈ ഐ എസ് എൽ കണ്ട മികച്ച ഗോളുകളുടെ കൂട്ടത്തിൽ ഈ ഗോളും ഉണ്ടാകും.

രണ്ടാം പകുതിയിൽ ഹൈദരാബാദ് സ്കോർ ചെയ്ത സമനില ഗോളും ഗംഭീരമായിരുന്നു. ഒരു വൺ ടച്ച് നീക്കത്തിന് ഒടുവിൽ ഒഗ്ബെചെയാണ് ജംഷദ്പൂർ ഡിഫൻസിനെ ഭേദിച്ചത്. മത്സരത്തിൽ മികച്ച അവസരങ്ങൾ രണ്ടു ടീമുകളും സൃഷ്ടിച്ചു എങ്കിലും വിജയ ഗോൾ നേടാൻ ആർക്കും ആയില്ല. ജംഷദ്പൂരിന് 5 പോയിന്റും ഹൈദരബാദിന് 4 പോയിന്റുമാണ് ഉള്ളത്.

Previous articleതൈമൽ മിൽസുമായി കരാറിലെത്തി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്
Next articleജർമ്മനിയിൽ വീണ്ടും കാണികൾക്ക് നിയന്ത്രണം