ജർമൻ ട്രാൻസ്ഫർ വിൻഡോ ജൂലൈ 15 മുതൽ

Staff Reporter

ജർമൻ സമ്മർ ട്രാൻസ്ഫർ വിൻഡോ ജൂലൈ 15 മുതൽ തുറക്കാൻ തീരുമാനമായി. ഒക്ടോബർ 5 വരെ ജർമൻ ലീഗിലെ ടീമുകൾക്ക് താരങ്ങളെ സ്വന്തമാക്കാനുള്ള അവസരമുണ്ടാകും.  അതെ സമയം ഇതുവരെ പൂർത്തിയായ ട്രാൻസ്ഫറുകൾ രജിസ്റ്റർ ചെയ്യാൻ വേണ്ടി ജൂലൈ 1ന് ഒരു ദിവസത്തേക്ക് മാത്രം ട്രാൻസ്ഫർ വിൻഡോ തുറക്കാനും തീരുമാനം ആയിട്ടുണ്ട്.

താരങ്ങളുടെ രജിസ്‌ട്രേഷൻ നേരത്തെ പൂർത്തിയാക്കിയെങ്കിലും അടുത്ത സീസണിൽ മാത്രമാവും താരങ്ങൾക്ക് ടീമുകളിൽ കളിക്കാൻ കഴിയുക. നേരത്തെ യുവേഫ ട്രാൻസ്ഫർ വിൻഡോ അടക്കുന്ന അവസാന ദിവസം ഒക്ടോബർ 5ന് മുൻപ് ആവണമെന്ന് നിർദ്ദേശിച്ചിരുന്നു. യുവേഫ മത്സരങ്ങൾക്കുള്ള താരങ്ങളുടെ രജിസ്‌ട്രേഷൻ ഒക്ടോബർ 6ന് മുൻപ് നൽകണമെന്നും യുവേഫ വ്യക്തമാക്കിയിരുന്നു. പ്രീമിയർ ലീഗ് അടക്കമുള്ള ക്ലബ്ബുകൾ യുവേഫയുടെ തീരുമാനത്തെ നേരത്തെ അംഗീകാരം നൽകിയിരുന്നു.