‍കന്നി ഗോളുമായി ആന്ദ്രെ സിൽവ, ഡോർട്ട്മുണ്ടിനെ സമനിലയിൽ കുരുക്കി ഫ്രാങ്ക്ഫർട്ട്

- Advertisement -

ബുണ്ടസ് ലീഗയിൽ ബൊറുസിയ ഡോർട്ട്മുണ്ടിനെ സമനിലയിൽ തളച്ച് എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം അടിച്ച് പോയന്റ് പങ്കിട്ട് പിരിഞ്ഞു. തോമസ് ഡിലേനിയുടെ സെൽഫ് ഗോളാണ് ഫ്രാങ്ക്ഫർട്ടിന് സമനില നൽകിയത്. ആന്ദ്രെ സിൽവ ബുണ്ടസ് ലീഗയിൽ കന്നി ഗോൾ നേടിയ മത്സരത്തിൽ ഡോർട്ട്മുണ്ടിന് വേണ്ടി ആക്സൽ വിറ്റ്സലും ജേഡൻ സാഞ്ചോയും ഗോളടിച്ചു.

കളിയിടെ പത്താം മിനുട്ടിൽ വിറ്റ്സലിലൂടെ ഡോർട്ട്മുണ്ട് ലീഡ് നേടി. ആദ്യ പകുതിയിൽ തന്നെ ഫ്രാങ്ക്ഫർട്ട് ഗോൾ മടക്കി. സാഞ്ചോയുടെ ബുണ്ടസ് ലീഗയിലെ 16 ആം ഗോളായിരുന്നു ഇന്നത്തേത്. വിറ്റ്സൽ ഒരു ഗോളടിക്കുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തു. ഫ്രാങ്ക്ഫർട്ടിന്റെ കോമേഴ്സ്- ബാങ്ക് അറീനയിൽ അവർ ഈ സീസണിൽ ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. ബുണ്ടസ് ലീഗിൽ നിലവിൽ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് ആർബി ലെപ്സിഗാണുള്ളത്.

Advertisement