ജർമ്മൻ ബുണ്ടസ് ലീഗയിൽ ആർ.ബി ലൈപ്സിഗിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു ഫ്രാങ്ക്ഫർട്ട്. പന്ത് കൈവശം വക്കുന്നതിൽ മാത്രം മുന്നിട്ട് നിന്ന ലൈപ്സിഗിന് മത്സരത്തിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ ആയില്ല. മത്സരത്തിൽ റാന്റൽ കൊലോയുടെ പാസിൽ നിന്നു ഡെയിച്ചി കമാഡയാണ് യൂറോപ്പ ലീഗ് ജേതാക്കൾക്ക് ആയി ആദ്യ ഗോൾ നേടിയത്.
തുടർന്ന് റാന്റലിന്റെ തന്നെ പാസിൽ നിന്നു സെബാസ്റ്റ്യൻ റോഡ് 22 മത്തെ മിനിറ്റിൽ രണ്ടാം ഗോളും കണ്ടത്തി. രണ്ടാം പകുതിയിൽ 67 മത്തെ മിനിറ്റിൽ ടുറ്റ മൂന്നാം ഗോൾ നേടിയപ്പോൾ 84 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ റാഫേൽ ബോറെയാണ് ഫ്രാങ്ക്ഫർട്ടിന്റെ വലിയ ജയം പൂർത്തിയാക്കിയത്. അതേസമയം വോൾവ്സ്ബർഗിനെ എഫ്.സി കോളിൻ 4-2 നു വീഴ്ത്തി. മറ്റൊരു മത്സരത്തിൽ ബയേർ ലെവർകുസനെ ഫ്രെയ്‌ബർഗ് 3-2 നു തോൽപ്പിച്ചു. നിലവിൽ ബുണ്ടസ് ലീഗയിൽ ഫ്രെയ്‌ബർഗ് ആണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.