ലോകത്തെ ഒരോ ഫുട്ബോൾ പ്രേമിയും ഇന്ന് ജർമ്മനിയിലേക്ക് ആകും ഉറ്റു നോക്കുന്നത്. അവസാന രണ്ടു മാസമായി പന്ത് ചലിക്കാതിരുന്ന ഫുട്ബോൾ കളങ്ങൾക്ക് ഇന്ന് വീണ്ടും ജീവൻ വെക്കുകയാണ്. അങ്ങ് ജർമ്മനിയിൽ ബുണ്ടസ് ലീഗയിലൂടെ ഫുട്ബോൾ ലോകം അവരുടെ ആവേശത്തിലേക്ക് മടങ്ങിയെത്തും. കൊറോണ കാലത്ത് ഈ ഫുട്ബോൾ മത്സരങ്ങൾ മനസ്സിനും ഒരുപാട് ആശ്വാസം നൽകും.
കൊറോണ കാരണം ഫുട്ബോൾ എന്നല്ല യാതൊരു വിനോദവുമില്ലാതെ മനം മടുത്തിരിക്കുകയാണ് ജനതയാകെ. ഇന്ന് ലീഗിൽ ആറു മത്സരങ്ങൾ ആണ് നടക്കുക. അതിൽ ഡോർട്മുണ്ടും ഷാൽക്കെയും നേർക്കുനേർ വരുന്ന വമ്പൻ മത്സരം ആകും ഏറ്റവും ആവേശം വിതറുക. ഡോർട്മുണ്ടിന്റെ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിന് ആരാധകർ ഉണ്ടാവില്ല. വൈകിട്ട് ഏഴു മണിക്ക് ആണ് ഡോർട്മുണ്ടിന്റെ മത്സരം. ഇതുൾപ്പെടെ അഞ്ചു മത്സരങ്ങളാണ് 7 മണിക്ക് നടക്കുന്നത്. രാത്രി 10 മണിക്ക് ഒരു മത്സരവും ബുണ്ടസ് ലീഗയിൽ നടക്കും. ബയേൺ മ്യൂണിച്ച് നാളെ ആണ് കളത്തിൽ ഇറങ്ങുന്നത്. എല്ലാ മത്സരവും തത്സമയം സ്റ്റാർ നെറ്റ്വർക്കിലും ഹോട്സ്റ്റാറിലും കാണാം.
ഇന്നത്തെ ഫിക്സ്ചറുകൾ;