യൂസോഫ മൗകോകോക്ക് 16ആം ജന്മദിനം, ഇനി ബുണ്ടസ്ലീഗയിൽ കളിക്കാം

20201120 153219
- Advertisement -

ഡോർട്മുണ്ടിന്റെ അത്ഭുതബാലൻ യൂസോഫ മൗകോകോയെ ഇനി സീനിയർ ടീമിൽ കാണാം. മൈകോകോയെ പറ്റി അവസാന കുറച്ചു വർഷങ്ങളായി ഫുട്ബോൾ ലോകം കേൾക്കുന്നുണ്ട് എങ്കിലും ഇതുവരെ 16 വയസ്സ് ആവാത്തതിനാൽ സീനിയർ ടീമിനായി ഇതുവരെ താരം കളിച്ചിരുന്നില്ല. ഇന്ന് മൗകോകോയുയടെ 16ആം ജന്മദിനം ആണ്. ഇതിനകം തന്നെ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിലെ ബി ലിസ്റ്റിൽ ഉള്ള മൗകോകോ ഇനി ഡോർട്മുണ്ടിന്റെ ബുണ്ടസ് ലീഗ സ്ക്വാഡിലും എത്തും.

രണ്ട് വർഷം മുമ്പ് ഒരു അണ്ടർ 19 മത്സരത്തിൽ 6 ഗോളുകൾ ഡോർട്മുണ്ടിനായി നേടിയറൽതോടെ ആയിരുന്നു യൂസോഫ മൗകോക ഫുട്ബോൾ ആരാധകരുടെ ശ്രദ്ധയിലേക്ക് വന്നത്. തന്റെ 12ആം വയസ്സിൽ അണ്ടർ 17 ടീമിനായി കളിച്ച താരമാണ് യൂസോഫ. കാമറൂൺകാരനായ യൂസോഫ ഡോർട്മുണ്ട് അക്കാദമി കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർ ആണെന്നാണ് പരിശീലകർ പറയുന്നത്. തന്റെ പതിമൂന്നാം വയസ്സിൽ ഡോർട്മുണ്ടിന്റെ അണ്ടർ 17 ടീമിനായി ഒരു സീസൺ മുഴുവൻ കളിച്ച യൂസേഫ 25 മത്സരങ്ങളിൽ നിന്നായി അടിച്ചു കൂട്ടിയത് 46 ഗോളുകൾ ആയിരുന്നു.

അവസാന സീസണിൽ അണ്ടർ 19 ടീമിനായി കളിച്ച താരം 28 മത്സരങ്ങളിൽ നിന്ന് 39 ഗോളുകൾ നേടി. ഇതിനകം തന്നെ ഡോർട്മുണ്ട് സീനിയർ ടീമിനൊപ്പം മൗകോകോ പരിശീലനം നടത്തുന്നുണ്ട്. കാമറൂൺ സ്വദേശി ആണെങ്കിലും ജർമ്മനി താരത്തെ അവരുടെ ദേശീയ ടീമിൽ എത്തിച്ചു കഴിഞ്ഞു. ഇപ്പോൾ ജർമ്മനിയുടെ അണ്ടർ 20 ടീമിന്റെ ഭാഗമാണ് യൂസേഫ.

Advertisement