യുവതാരങ്ങളുടെ മികവിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ജയം

ജർമ്മൻ ബുണ്ടസ് ലീഗയിൽ ബോകമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മറികടന്നു ബൊറൂസിയ ഡോർട്ട്മുണ്ട് മൂന്നാം സ്ഥാനത്തേക്ക് എത്തി. യുവതാരങ്ങളുടെ മികവിൽ ആയിരുന്നു ഡോർട്ട്മുണ്ട് ജയം. മത്സരത്തിൽ വലിയ ആധിപത്യം ഡോർട്ട്മുണ്ട് പുലർത്തിയപ്പോൾ ആദ്യ പകുതിയിൽ തന്നെ അവരുടെ മൂന്നു ഗോളുകളും പിറന്നു.

ബൊറൂസിയ ഡോർട്ട്മുണ്ട്

എട്ടാം മിനിറ്റിൽ 17 കാരൻ യൂസോഫ മൗകോകോ ഡോർട്ട്മുണ്ടിന് ആദ്യ ഗോൾ സമ്മാനിച്ചു. തുടർന്ന് 12 മത്തെ മിനിറ്റിൽ മാലനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി 19 കാരൻ ജിയോവാണി റെയ്‌ന ലക്ഷ്യത്തിൽ എത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് കൗണ്ടർ അറ്റാക്കിലൂടെ മൗകോകോ ബുണ്ടസ് ലീഗയിലെ പത്താം ഗോൾ നേടിയതോടെ ഡോർട്ട്മുണ്ട് വലിയ ജയം ഉറപ്പിച്ചു.