പുതിയ സീസണായി തകർപ്പൻ എവേ ജേഴ്സി പുറത്തിറക്കി ബൊറൂസിയ ഡോർട്മുണ്ട്

- Advertisement -

ബുണ്ടസ്ലീഗ ക്ലബായ ബൊറൂസിയ ഡോർട്മുണ്ട് അടുത്ത സീസണായുള്ള എവേ ജേഴ്സി പുറത്തിറക്കി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ പ്യൂമയാണ് ആണ് ഡോർട്മുണ്ടിന്റെ കിറ്റ് ഒരുക്കുന്നത്‌. എവേ കിറ്റാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. കറുപ്പ് നിറത്തിലാണ് ഇത്തവണത്തെ എവേ ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ സീസണിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ട ഡോർട്മുണ്ട് അടുത്ത സീസണിൽ എങ്കിലും കിരീടം നേടാം എന്ന പ്രതീക്ഷയിലാണ്. ഡോർട്മുണ്ടിന്റെ ഹോം കിറ്റ് നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. രണ്ട് കിറ്റുകളും ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്.

Advertisement