അശുതോഷ് മെഹ്ത ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

- Advertisement -

അശുതേഷ് മെഹ്ത ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി കളിക്കും. മോഹൻ ബഗാനൊപ്പം ഐലീഗ് കിരീടം നേടിയ താരത്തെ ഒരു വർഷത്തെ കരാറിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കുന്നത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ കരാർ ധാരണയിൽ എത്താൻ ആകാത്തത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പിന്മാറുക ആയിരുന്നു.

ഗുജ്റാത്തുകാരനായ ഡിഫൻഡർ മുമ്പ് എ ടി കെ കൊൽക്കത്തയ്ക്കായും പൂനെ സിറ്റിക്ക് മുംബൈ സിറ്റിക്ക് ആയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മോഹൻ ബഗാന്റെ സ്റ്റാർടിംഗ് ഇലവനിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു. ഐസോളിനൊപ്പവും ഐ ലീഗ് കിരീടം അശുതോഷ് നേടിയിട്ടുണ്ട്

Advertisement