ബുണ്ടസ് ലീഗയിൽ ക്ലീൻ ഷീറ്റ് റെക്കോർഡ് കുറിച്ച് നൂയർ

20210125 020810
- Advertisement -

ജർമ്മൻ ഒന്നാം നമ്പർ ഗോൾ കീപ്പർ മാനുവൽ നൂയർ ഇന്നലെ ഒരു പുതിയ റെക്കോർഡ് കൂടെ സ്വന്തമാക്കി. ഇന്നലെ ബുണ്ടസ് ലീഗയിൽ ഷാൽക്കെയ്ക്ക് എതിരായ മത്സരത്തിൽ നൂയർ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയതോടെ ബുണ്ടസ്ലീഗയിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയ ഗോൾ കീപ്പറായി നൂയർ മാറി. നൂയറിന്റെ ജർമ്മൻ ലീഗിലെ 197ആം ക്ലീൻ ഷീറ്റായിരുന്നു ഇത്.

423 മത്സരങ്ങളിൽ നിന്നാണ് നൂയർ 197 ക്ലീൻ ഷീറ്റുകളിൽ എത്തിയത്. ജർമ്മൻ ഇതിഹാസം ഒളിവർ ഖാന്റെ റെക്കോർഡാണ് നൂയർ മറികടന്നത്. ഒളിവർ ഖാൻ 557 മത്സരങ്ങളിൽ 196 ക്ലീൻ ഷീറ്റുകൾ ആണ് ബുണ്ടസ് ലീഗയിൽ നേടിയിരുന്നത്.

Advertisement