അപ്രതീക്ഷിതമായ നീക്കത്തിൽ 26 മില്ല്യൺ നൽകി എമ്രെ ചാനിനെ യുവന്റസിൽ നിന്നും സ്വന്തമാക്കി ഡോർട്ട്മുണ്ട്. ടൂറിനിൽ നിന്നും ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ ആണ് ലോണിൽ ഡോർട്ട്മുണ്ട് ചാനെ ടീമിലെത്തിച്ചത്. എന്നാൽ ചാമ്പ്യൻസ് ലീഗ് മത്സരം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഡോർട്ട്മുണ്ട് പെർമനന്റ് ഡീൽ അനൗൺസ് ചെയ്യുകയായിരുന്നു. മൗറീസിയോ സാരിക്ക് കീഴിൽ അവസരങ്ങൾ തീർത്തും കുറഞ്ഞതോടെയാണ് ചാൻ സ്വദേശമായ ജർമ്മൻ ലീഗിലേക്ക് പോകാൻ തീരുമാനിച്ചത്.
Emre 2024 pic.twitter.com/mAr9QBcBm5
— Borussia Dortmund (@BlackYellow) February 18, 2020
26 വയസുകാരനായ ഈ മധ്യനിര താരം ജർമ്മൻ ദേശീയ ടീമിലും അംഗമാണ്. ബയേണിന്റെ അക്കാദമി വഴി വളർന്ന ചാൻ 2014 ലാണ് അവസാനമായി ബുണ്ടസ് ലീഗെയിൽ കളിച്ചത്. അന്ന് ലവർകൂസന് വേണ്ടിയാണ് താരം കളിച്ചിരുന്നത്. തിരിച്ച് വരവിൽ ലെവർകൂസനെതിരെ തന്നെ ഗോളടിച്ച് ചാൻ ബുണ്ടസ് ലീഗയിലേക്കുള്ള തിരിച്ച് വരവും അറിയിച്ചിരുന്നു. ജർമ്മനി വിട്ട്്ലിവർപൂളിലേക്ക് മാറിയ ചാൻ 2018 ലാണ് ഫ്രീ ട്രാൻസ്ഫറിൽ യുവന്റസിൽ എത്തിയത്.