ഫിഫാ മഞ്ചേരിക്ക് കണ്ണീർ നൽകി സബാൻ കോട്ടക്കൽ കുപ്പൂത്ത് സെവൻസ് ഫൈനലിൽ

- Advertisement -

ഫിഫാ മഞ്ചേരിക്ക് വീണ്ടും സങ്കടത്തിന്റെ രാത്രി. കുപ്പൂത്ത് സെവൻസിൽ ഫൈനലിൽ എത്താമെന്ന ഫിഫയുടെ ആഗ്രഹങ്ങൾക്ക് വലിയ തിരിച്ചടി തന്നെ ലഭിച്ചിരിക്കുകയാണ്. ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ സബാൻ കോട്ടക്കലിനെ നേരിട്ട ഫിഫാ മഞ്ചേരി സമനില വഴങ്ങി. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. ആദ്യ പാദത്തിൽ 4-2ന് വിജയിച്ചതിനാൽ സബാൻ ഫൈനലിലേക്ക് മുന്നേറി.

കുപ്പൂത്തിൽ ആതിഥേയരായ അഭിലാഷ് കുപ്പൂത്ത് ആകും ഫൈനലിൽ സബാന്റെ എതിരാളികൾ. ശക്തരായ റോയൽ ട്രാവൽസിനെ തോൽപ്പിച്ച് ആണ് അഭിലാഷ് ഫൈനലിലേക്ക് കടന്നത്. അഭിലാഷ് കുപ്പൂത്തിന്റെ സീസണിലെ രണ്ടാം ഫൈനലാണിത്

Advertisement