മുണ്ടൂരിൽ അൽ മദീനയെ വീഴ്ത്തി സൂപ്പർ സ്റ്റുഡിയോ മുന്നോട്ട്

- Advertisement -

മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ നിന്ന് വമ്പന്മാരായ അൽ മദീന ചെർപ്പുളശ്ശേരി പുറത്ത്. ഇന്ന് മലപ്പുറത്തെ മഞ്ഞപ്പടയായ സൂപ്പർ സ്റ്റുഡിയോ ആയിരുന്നു അൽ മദീനയുടെ എതിരാളികൾ. ആവേശകരമായ മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു സൂപ്പർ സ്റ്റുഡിയോയുടെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ‌. പെനാൾട്ടി ഷൂട്ടൗട്ടിൽ മദീന പിറകിലേക്ക് പോവുകയായിരുന്നു. സീസണിൽ ഫോമിലേക്ക് എത്താൻ ആകാത്ത സൂപ്പർ സ്റ്റുഡിയോക്ക് ഇത് വലിയ ഊർജ്ജമാകും

നാളെ മുണ്ടൂർ സെവൻസിൽ കെ എഫ് സി കാളികാവ് അഭിലാഷ് കുപ്പൂത്തിനെ നേരിടും.

Advertisement