ബാറ്റ്‌മാനും ഗോട്സെയും അടിച്ചു, ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് വീണ്ടും ജയം. ഈ വർഷത്തെ തുടർച്ചയായ രണ്ടാം ജയമാണ് ഡോർട്ട്മുണ്ട് സ്വന്തമാക്കുന്നത്. മാർകോ റൂയിസ് ഏറെക്കാലത്തെ പരിക്കിന് വിടപറഞ്ഞു ടീമിൽ തിരിച്ചെത്തിയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഡോർട്ട്മുണ്ട് ഹാംബർഗർ എസ്‌വിയെ പരാജയപ്പെടുത്തിയത്. മിച്ചി ബാത്ശുവായിയും മരിയോ ഗോട്സെയും ഡോർട്ട്മുണ്ടിന് വേണ്ടി ഗോൾ അടിച്ചു. ഈ ജയത്തോടെ ഡോർട്ട്മുണ്ട് മൂന്നാം സ്ഥാനത്തെത്തി.

വിരസമായ മത്സരത്തിനൊടുവിൽ രണ്ടി ഗോൾ വിജയവുമായി ഡോർട്ട്മുണ്ട് വീണ്ടും ടോപ്പ് ഫോറിലെത്തി. ഗോൾ രഹിതമായ ആദ്യ പകുതി കഴിഞ്ഞ് 49 ആം മിനുട്ടിൽ മിച്ചി ബാത്ശുവായിലൂടെയാണ് ഡോർട്ട്മുണ്ട് ഗോളടിച്ചത്. ക്രിസ്ത്യൻ പുലിസിക്കിന്റെ ലോ പാസ് ഗോളാക്കിമാറ്റാൻ ബാറ്റ്മാന് സാധിച്ചു. ഇതോടെരണ്ടു കളികളിൽ നിന്നായി മൂന്നു ഗോളുകളാണ് ബാത്ശുവായിയുടെ സമ്പാദ്യം. പകരക്കാരനായി ഇറങ്ങിയ മരിയോ ഗോട്സെയാണ് ഡോർട്ട്മുണ്ടിന്റെ ലീഡുയർത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial