ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഹോഫൻഹെയിം സമനിലയിൽ തളച്ചു. വിജയപ്രതീക്ഷകളുമായി ഇറങ്ങിയ ഡോർട്ട്മുണ്ടിന് അപ്രതീക്ഷിതമായിരുന്നു ഈ തിരിച്ചടി. എന്നാൽ അവസാന പതിനഞ്ച് മിനുട്ടോളം പത്തുപേരുമായി കളിച്ചിട്ടാണ് ഡോർട്ട്മുണ്ട് സമനില പിടിച്ചത്. ഹോഫൻഹെയിമിന് വേണ്ടി ജോയൽടൺ ഗോളടിച്ചപ്പോൾ ഡോർട്മുണ്ടിന് വേണ്ടി ഗോളടിച്ചത് പുലിസിച്ചാണ്.
വീഡിയോ അസിസ്റ്റന്റ് റഫറിയുടെ ഇടപെടൽ ശക്തമായിരുന്ന മത്സരത്തിൽ ഒരു ചുവപ്പ് കാർഡും ഒരു ഗോൾ അനുവദിക്കാതിരിക്കലും വാർ വഴിയുണ്ടായി. എഴുപത്തിയഞ്ചാം മിനുട്ടിൽ ക്രമാറിക്കിനെ വീഴ്ത്തിയ സ്വിസ് പ്രതിരോധ താരം ടിയാലോയാണ് ചുവപ്പ് കണ്ടു ബൊറൂസിയ സൈഡിൽ നിന്നും പുറത്ത് പോയത്. ആദ്യ പകുതിയിൽ തന്നെ ഹോഫൻഹെയിം ഗോളടിച്ചിരുന്നു. ബികസിച്ചിലൂടെ ഒരു ഗോൾ കൂടെ ഹോഫൻഹെയിം അടിച്ചെങ്കിലും വാർ ഗോൾ അനുവദിച്ചില്ല. അവസാന നിമിഷം ലീഡുയർത്താൻ കിട്ടിയ അവസരം ഹോഫൻഹെയിം പാഴാക്കുകയും ചെയ്തു