ബുണ്ടസ് ലീഗയിൽ ഗോൾ മഴ പെയ്യിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്

- Advertisement -

ബുണ്ടസ് ലീഗയിൽ ഗോൾ മഴ പെയ്യിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബൊറൂസിയ ഡോർട്ട്മുണ്ട് ഹാന്നോവറിനെ തകർത്തത്. ഇന്നത്തെ വിജയത്തോടു കൂടി 9 പോയന്റ് ലീഡുമായി കിരീടത്തോട് ഒരു പടികൂടി ഡോർട്ട്മുണ്ട് അടുത്തു.

ഹക്കിമി, മാർക്കോ റൂയിസ്, മരിയോ ഗോട്സെ,റാഫേൽ ഗുരേരോ, ആക്സൽ വിറ്റ്‌സൽ എന്നിവർ ബൊറൂസിയ ഡോർട്ട്മുണ്ടിന് വേണ്ടി ഗോളടിച്ചു. ഹാന്നോവാറിന്റെ ആശ്വാസ ഗോൾ നേടിയത് മറവിന് ബകളോർസാണ്.

ഇന്നത്തെ ഗോളോട് കൂടി ഈ സീസണിൽ ഡോർട്ട്മുണ്ടിന്റെ ക്യാപ്റ്റൻ റൂയിസ്ന്റെ ഗോളുകളുടെ എണ്ണം 12 ആയി. ബുണ്ടസ് ലീഗയിൽ ഹോം ഗ്രൗണ്ടിൽ അപരാജിതരായി കുതിപ്പ് തുടരുകയാണ് ഡോർട്ട്മുണ്ട്. സിഗ്നൽ ഇടൂണ പാർക്കിൽ ഒരു സമനിലയും ഒൻപത് വിജയവും ബ്ലാക്ക് ആൻഡ് യെല്ലോസ്‌ ഈ സീസണിൽ നേടി. ലീഗിൽ 50 ഗോളുകൾ അടിച്ച ഡോർട്ട്മുണ്ട് അതിൽ 34 എണ്ണവും നേടിയത് ഹോം ഗ്രൗണ്ടിലെ സ്വന്തം ആരാധകർക്ക് മുന്നിലാണ്.

Advertisement