റിവിയർ ഡെർബിയിൽ ഡോർട്ട്മുണ്ടിനെ സമനിലയിൽ തളച്ച് ഷാൽകെ

- Advertisement -

ബുണ്ടസ് ലീഗയിൽ റിവിയർ ഡെർബി സമനിലയിൽ. ബൊറുസിയ ഡോർട്ട്മുണ്ട്- ഷാൽകെ പോരാട്ടം സമനിലയിൽ പിരിഞ്ഞു. ആവേശോജ്വലമായ മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. മത്സരത്തിൽ ഉടനീളം ഷാൽകെയുടെ ആധിപത്യം ആണ് ദൃശ്യമായത്.

ഇതിന് മുൻപ് റിവിയർ ഡെർബി സമനിലയിൽ അവസാനിച്ചത് 2017ൽ ആണ്. അന്ന് ആദ്യം 4 ഗോളുകൾ വഴങ്ങിയ ഷാൽകെ വമ്പൻ തിരിച്ച് വരവാണ് നടത്തിയത്. ഷാൽകെ ഗോൾകീപ്പർ നുബലിന്റെയും ഡോർട്ട്മുണ്ടിന്റെ സാഞ്ചോയുടെ പ്രകടനവുമാണ് ഇന്ന് എടുത്ത് പറയേണ്ടത്. മത്സരത്തിൽ ഡോർട്ട്മുണ്ടിന്റെ മരിയോ ഗോട്സെക്ക് പരിക്കേറ്റു. ഗുരുതരാമായ പരിക്കാണ് ഗോട്സേക്കേറ്റത്‌.

Advertisement