വീണ്ടും ഹാളണ്ട്, വിജയക്കുതിപ്പ് തുടർന്ന് ഡോർട്ട്മുണ്ട്

- Advertisement -

ബുണ്ടസ് ലീഗയിൽ ബൊറുസിയ ഡോർട്ട്മുണ്ടിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വെർഡർ ബ്രെമനെ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. ഡാൻ – ആക്സൽ സഗോടുവും എർലിംഗ് ഹാളണ്ടുമാണ് ബൊറുസിയ ഡോർട്ട്മുണ്ടിനായി ഗോളടിച്ചത്. ഈ ജയം ഡോർട്ട്മുണ്ടിനെ നിലവിലെ ചാമ്പ്യന്മാരായ ബയേണിന്റെ നാല് പോയന്റ് പിറകിൽ എത്തിച്ചു.

ആദ്യ ആറ് ബുണ്ടസ് ലീഗ മത്സരത്തിൽ 9. ഗോളുകളാണ് ഹാളണ്ട് നേടിയത്. ബൊറുസിയ ഡോർട്ട്മുണ്ടിനായി എല്ലാ മത്സരങ്ങളിലുമായി എട്ട് കളികളിൽ 12 ഗോളുകളാണ് നേടിയത്. സാൽസ്ബർഗിനും ഡോർട്ട്മുണ്ടിനുമായി 40 ഗോളുകളാണ് ഈ സീസണിൽ ഹാളണ്ടിന്റെ സമ്പാദ്യം. കഴിഞ്ഞ 9 ഹോം മാച്ചുകളിലായി ഒരു മത്സരം പോലും ജയിക്കാൻ വെർഡർ ബ്രെമനായിട്ടില്ല.

Advertisement