ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതി ബൊറുസിയ ഡോർട്ട്മുണ്ട്

- Advertisement -

ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതിയിരിക്കുകയാണ് ബൊറുസിയ ഡോർട്ട്മുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തിയാണ് ഈ നാഴികകല്ല് ഡോർട്ട്മുണ്ട് എത്തിയത്. ലൂസിയൻ ഫാവ്രെയുടെ ഡോർട്ട്മുണ്ട് ബുണ്ടസ് ലീഗയിലെ ആദ്യ 22 മത്സരങ്ങൾക്ക് ശേഷം ഒരു ഗോൾ സ്കോറിംഗ് റെക്കോർഡാണിട്ടത്.

22 കളികളിൽ ടീം അടിച്ച് കൂട്ടിയത് 63 ഗോളുകളുമാണ്. 1973-74 സീസനിൽ ബയേൺ മ്യൂണിക്കും പിന്നെ 1981-82 സീസണിൽ ഹാംബർഗും ഈ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. 14 കളികളിൽ നിനായി 13 ഗോളുകൾ നേടിയത് ജേഡൻ സാഞ്ചോയാണ്. അതിനു പുറമേ 13 ഗോളുകൾക്ക് വഴിയൊരുക്കിയതും 19കാർനായ സാഞ്ചോയാണ്.

Advertisement