ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബൊറുസിയ ഡോർട്ട്മുണ്ട്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബൊറുസിയ ഡോർട്ട്മുണ്ട് ആർബി ലെപ്സിഗിനെ പരാജയപ്പെടുത്തിയത്. ബൊറുസിയ ഡോർട്ട്മുണ്ടിന് വേണ്ടി ജേഡൻ സാഞ്ചോ സ്കോർ ചെയ്തപ്പോൾ ഇരട്ട ഗോളുകളുമായി വമ്പൻ തിരിച്ച് വരവാണ് എർലിംഗ് ഹാളണ്ട് നടത്തിയത്. ലെപ്സിഗിന് വേണ്ടി ആശ്വാസ ഗോൾ നേടിയത് അലക്സാണ്ടർ സോർലോതാണ്.
കളിയിലെ നാല് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. 55ആം മിനിട്ടിൽ ഡോർട്ട്മുണ്ട് ക്യാപ്റ്റൻ റിയൂസിന്റെ പന്ത് ഗോളാക്കി മാറ്റി സാഞ്ചോ ഡോർട്ട്മുണ്ടിനായി അക്കൗണ്ട് തുറന്നു. പിന്നീട് ഹാളണ്ടിന്റെ ഇരട്ട ഗോളുകൾ പിറക്കുകയായിരുന്നു. ബുണ്ടസ് ലീഗയിൽ 25 മത്സരങ്ങളിൽ 25 ഗോളുകൾ അടിച്ച് കൂട്ടാൻ എർലിംഗ് ഹാളണ്ടിന് സാധിച്ചു. കളിയുടെ 90ആം മിനുട്ടിലാണ് ബുണ്ടസ് ലീഗയിലെ ലെപ്സിഗിന് വേണ്ടി ആദ്യ ഗോൾ അലക്സാണ്ടർ സോർലോത് നേടിയത്. ഈ ജയവുമായി ബുണ്ടസ് ലീഗയിൽ നാലാമതാണ് ബൊറുസിയ ഡോർട്ട്മുണ്ട്.