ഗോകുലം കേരളയ്ക്ക് നിരശയോടെ തുടക്കം

Img 20210110 001442
- Advertisement -

ഗോകുലം കേരളയുടെ ഐ ലീഗ് സീസണ് മോശം തുടക്കം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റി ആണ് ഗോകുലം കേരളയെ തോൽപ്പിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ഗോകുലം കേരള പിന്നീട് കളി നഷ്ടപ്പെടുത്തുക ആയിരുന്നു. മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ഗോകുലം കേരള ഇന്ന് മുന്നിൽ എത്തിയിരുന്നു‌. ഒരു കോർണറിൽ നിന്ന് ഡാനിയൽ ആന്റി ആണ് ഗോകുലത്തിന് ലീഡ് നൽകിയത്‌.

എന്നാൽ ആ ലീഡ് നീണ്ടു നിന്നില്ല. ഒരു പെനാൾട്ടിയിലൂടെ ചെന്നൈ സിറ്റി കളിയിൽ തിരികെ വന്നു. 27ആം മിനുട്ടിൽ എല്വിദിനിലൂടെ ആയിരുന്നു ചെന്നൈ സിറ്റിയുടെ പെനാൾട്ടി. രണ്ടാം പകുതിയിൽ വിജയ് ചെന്നൈ സിറ്റിയുടെ വിജയ ഗോളും നേടി. 50ആം മിനുട്ടിൽ ആയിരുന്നു ഗോൾ‌. ആദ്യ മത്സരം ആയത് കൊണ്ട് തന്നെ ഈ പരാജയം ഗോകുലം കേരളയ്ക്ക് പിഴവുകൾ കണ്ടെത്താൻ ഉപകരിച്ചേക്കും. അടുത്ത മത്സരത്തിൽ പഞ്ചാബ് എഫ് സിയെ ആണ് ഗോകുലം കേരള നേരിടുന്നത്.

Advertisement