സാഞ്ചോയും ഹാലൻഡുമടിച്ചു, ഫ്രാങ്ക്ഫർട്ടിനെ തകർത്ത് ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബൊറുസിയ ഡോർട്ട്മുണ്ട്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തിയത്. മഞ്ഞപ്പടക്കായി ലൂകാസ് പിസെക്ക്, ജേഡൻ സാഞ്ചൊ, എർലിംഗ് ഹാലൻഡ്, റാഫയേൽ ഗുറേറോ എന്നിവരാണ് ഗോളടിച്ചത്.

ബുണ്ടസ് ലീഗയിലെ എട്ടാമത്തെ ഗോളാണ് എർലിംഗ് ഹാലൻഡിനിത്. ഇതൊരു ജർമ്മൻ റെക്കോർഡാണ്. ഹാലൻഡിന്റെ ഗോളിന് വഴിയൊരുക്കിയ സാഞ്ചൊ ഈ സീസണിലെ അസിസ്റ്റുകളും ഗോളുകളുടേയും എണ്ണം 13ആയി ഉയർത്തി. ഒരൊറ്റ ഹോം മാച്ച് പോലും പരാജയപ്പെടാത്ത ഏക ബുണ്ടസ് ലീഗ ക്ലബ്ബും ബൊറുസിയ ഡോർട്ട്മുണ്ടാണ്. സിഗ്നൽ ഇടൂന പാർക്കിലെ മോശം റെക്കോർഡ് ഇപ്പോളും തുടരുകയാണ് ഫ്രാങ്ക്ഫർട്ട്. 2010നു ശേഷം ഒരു ജയം ഇതുവരെ ഉണ്ടായിട്ടില്ല.