പ്യൂമയുമായി 250 മില്യൺ കരാർ ഒപ്പുവെക്കാൻ ഡോർട്മുണ്ട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ട് അവരുടെ കിറ്റ് പാട്ണറായ പ്യൂമയുമായി പുതിയ കരാർ ഒപ്പുവെക്കും. 250 മില്യൺ എന്ന വൻ തുകയാകും പുതിയ കരാർ വഴി ഡോർട്മുണ്ടിന് ലഭിക്കുക. ഇപ്പോൾ ഡോർട്മുണ്ടും പ്യൂമയും തമ്മിലുള്ള കരാറിന്റെ മൂന്ന് ഇരട്ടിയോളം വർഷത്തിൽ ഈ കരാർ വഴി ഡോർട്മുണ്ടിന് ലഭിക്കും. 30 മില്യണോളം ആകും ഒരു വർഷത്തെ കരാർ.

2028 വരെ നീണ്ടു നിക്കുന്ന കരാറാണ് ക്ലബ് ഒപ്പുവെക്കുന്നത്. ഞായറാഴ്ച ഔദ്യോഗിക പ്രഖ്യാപനം എത്തും. 2012 മുതൽ പ്യൂമ ഡോർട്മുണ്ടിനൊപ്പം ഉണ്ട്. ഇപ്പോൾ ഡോർട്മുണ്ടിൽ 5 ശതമാനം ഓഹരിയും പ്യൂമക്ക് ഉണ്ട്. എട്ടു തവണ ജർമ്മൻ ചാമ്പ്യന്മാരായിട്ടുള്ള ഡോർട്മുണ്ട് ഇത്തവണ കിരീടം നേടാൻ ആകുമെന്ന പ്രതീക്ഷയിലാണ്.