ഇരട്ട ഗോളുമായി റിയൂസ്, ലെവർകൂസനെ തകർത്ത് ഡോർട്ട്മുണ്ട്

- Advertisement -

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബൊറുസിയ ഡോർട്ട്മുണ്ട്. യൂണിയൻ ബെർലിനോട് തോൽവി ഏറ്റുവാങ്ങിയ ബൊറുസിയ ഡോർട്ട്മുണ്ട് ഇന്ന് വമ്പൻ ജയമാണ് ബയേർ ലെവർകൂസനോട് നേടിയത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഡോർട്ട്മുണ്ട് ലെവർകൂസനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ ക്യാപ്റ്റൻ റിയൂസ് നേടിയപ്പോൾ അൽകാസറും ഗുരേരോയും ഗോളടിച്ചു.

നാല് മത്സരങ്ങളിൽ ഒൻപത് പോയന്റുമായി ബൊറുസിയ ഡോർട്ട്മുണ്ട് വീണ്ടും പോയന്റ് നിലയിൽ ഒന്നാമതെത്തി. ഈ സീസണിലെ അഞ്ചാം ഗോളുമായി അൽകാസറാണ് ഡോർട്ട്മുണ്ടിന് വേണ്ടി ആദ്യം സ്കോർ ചെയ്തത്. ആദ്യ പകുതി കഴിഞ്ഞ് അഞ്ച് മിനുട്ടിൽ തന്നെ റിയൂസിലൂടെ ഡോർട്ട്മുണ്ട് ലീഡുയർത്തി. സാഞ്ചോയുടെ ക്രോസ് അൽക്കാസറിന്റെ സഹായത്തോടെ റിയൂസ് ലെവർകൂസന്റെ വലകുലുക്കി. മൂന്നാം ഗോളിന് പിന്നിലും സാഞ്ചോയായിരുന്നു. ഗുരേരോ ലക്ഷ്യം കണ്ടു. 90ആം മിനുട്ടിൽ റിയൂസിലൂടെ ഡോർട്ട്മുണ്ട് ജയം പൂർത്തിയാക്കി. ഒൻപത് പോയന്റുള്ള ലെപ്സിഗ് ബയേൺ മ്യൂണിക്കിനെയാണ് ഇന്ന് നേരിടുന്നത്.

Advertisement