ഹസാർഡിന്റെ റെക്കോർഡ് ഇനിയില്ല, ഹാട്രിക് റെക്കോർഡ് തട്ടിയയെടുത്ത് അബ്രഹാം

- Advertisement -

ചെൽസിയുടെ ചരിത്രത്തിലെ റെക്കോർഡ് ബുക്കിൽ ഇനി ടാമി അബ്രാമിനും ഒരിടം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് വേണ്ടി ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ആണ് ഇന്ന് വോൾവ്സിന് എതിരെ നേടിയ ഹാട്രിക്കോടെ അബ്രഹാം സ്വന്തമാക്കിയത്. ഇതുവരെ ഈഡൻ ഹസാർഡ് സ്വന്തമാക്കി വച്ച റെക്കോർഡായിരുന്നു ഇത്.

21 വയസും 347 ദിവസവുമാണ് ചെൽസി അക്കാദമിയുടെ കണ്ടെത്തലായ അബ്രഹാമിന്റെ പ്രായം. 23 വയസിലാണ് ഹസാർഡ് ചെൽസിക്കായി ആദ്യ ഹാട്രിക് നേടിയത്. 2014 ൽ ന്യൂ കാസിലിന് എതിരെയായിരുന്നു ഹസാർഡിന്റെ ഈ ഹാട്രിക്. 2011 ൽ ബോൾട്ടന് എതിരെ നിലവിലെ ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ് ഹാട്രിക് നേടിയ ശേഷം ചെൽസിക്കായി ഹാട്രിക് നേടുന്ന ആദ്യ ഇംഗ്ലീഷ് താരമാണ് അബ്രഹാം.

Advertisement