വമ്പൻ ജയവുമായി നേരിട്ടുള്ള തരം താഴ്‌ത്തൽ ഒഴിവാക്കി ബ്രമൻ

- Advertisement -

ബുണ്ടസ് ലീഗയിൽ നിർണായകമായ അവസാന മത്സരത്തിൽ വമ്പൻ ജയവുമായി നേരിട്ടുള്ള തരം താഴ്‌ത്തൽ ഒഴിവാക്കി വെർഡർ ബ്രമൻ. എഫ്.സി കോളിനോട് ഒന്നിനെതിരെ ആറു ഗോളുകൾക്ക് ആണ് ബ്രമൻ ജയം കണ്ടത്. അതോടെ ഫോർച്ചുന യൂണിയൻ ബെർലിനോട് എതിരില്ലാത്ത 3 ഗോളുകൾക്ക് തോറ്റതോടെ ബ്രമൻ 31 പോയിന്റുകളും ആയി 16 സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചു. ഇതോടെ അവർ രണ്ടാം ഡിവിഷനിൽ മൂന്നാമത് എത്തുന്ന ടീമിനോട് ബുണ്ടസ് ലീഗിൽ എത്താൻ പ്ലെ ഓഫ് മത്സരം കളിക്കും. 30 പോയിന്റുകളുമായി 17 മത് സീസൺ അവസാനിപ്പിച്ച ഫോർച്ചുന പാഡർബോനൊപ്പം ബുണ്ടസ് ലീഗയിൽ നിന്നു തരം താഴ്‌ത്തപ്പെട്ടു. പാഡർബോൻ അവസാന മത്സരത്തിൽ ഫ്രാങ്ക്‌ഫർട്ടിനോട് 3-2 നു തോൽക്കുകയും ചെയ്തു.

സ്വന്തം മൈതാനത്തിൽ കഴിഞ്ഞ 11 കളികളിൽ നിന്നു വെറും 2 ഗോളുകൾ അടിച്ച ബ്രമൻ സീസണിലെ അവസാന മത്സരത്തിൽ 6 ഗോളുകൾ ആണ് സ്വന്തം മൈതാനത്തിൽ അടിച്ച് കൂട്ടിയത്. ഓസോക്ക ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ റാഷിക, ഫുൾകർഗ്, ക്ളാസൻ, സെർജന്റ് എന്നിവർ ആണ് ബ്രമന് ആയി ഗോളുകൾ നേടിയത്. ഇതോടെ നേരിട്ട് തരം താഴ്‌ത്തൽ ഒഴിവാക്കാൻ ആയത് ബ്രമന് വലിയ ആശ്വാസം ആയി. അതേസമയം ഡ്രക്സ്ലർ ആണ് കോളിന്റെ ആശ്വാസഗോൾ നേടിയത്. വമ്പൻ തോൽവി വഴങ്ങി എങ്കിലും കോളിൻ 14 സ്ഥാനത്ത് ആണ് സീസൺ അവസാനിപ്പിച്ചത്. പാഡർബോനോട് ജയിച്ച ഫ്രാങ്ക്‌ഫർട്ട് ഒമ്പതാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചപ്പോൾ ഫോർച്ചുനയെ തോൽപ്പിച്ച ലീഗിൽ ആദ്യ സീസൺ കളിക്കുന്ന യൂണിയൻ ബെർലിൻ ലീഗിൽ 11 സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചു.

Advertisement