വിമർശകരുടെ വായ അടപ്പിച്ച് ബുണ്ടസ് ലീഗ് റെക്കോർഡ് തിരുത്തി തോമസ് മുള്ളർ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

കാലം കഴിഞ്ഞു എന്ന് വിമർശനം ഉന്നയിച്ചവർക്ക് സ്വപ്ന സീസണുമായി മറുപടി നൽകി ജർമ്മൻ താരം തോമസ് മുള്ളർ. ബയേണിനായി സീസണിൽ 8 ഗോളുകൾ കണ്ടത്തിയ താരം 21 അസിസ്റ്റുകൾ ആണ് ലീഗിൽ ഈ വർഷം നൽകിയത്. റോബർട്ട് ലെവൻഡോസ്കി ഗോൾ അടികളും ആയി റെക്കോർഡ് തിരുത്തി കുറിച്ച സീസണിൽ ഗോൾ അടിപ്പിച്ച് ആണ് മുള്ളർ തിളങ്ങിയത്. 2015-2016 സീസണിൽ 20 തിൽ അധികം ഗോളുകൾ നേടിയ മുള്ളർ തന്റെ ഗോൾ അടിപ്പിക്കുന്നതിലെ മികവ് ആണ് ഈ സീസണിൽ അടയാളപ്പെടുത്തിയത്. സ്വപ്നപ്രകടനം ഒരിക്കൽ കൂടി മുള്ളറെ ജർമ്മൻ ടീമിൽ എത്തിക്കുമോ എന്നു കണ്ടറിയണം.

സീസണിൽ 21 അസിസ്റ്റുകൾ നൽകിയ തോമസ് മുള്ളർ 2014-2015 സീസണിൽ ബെൽജിയം താരം കെവിൻ ഡ്യു ബ്രയിന വോൾവ്സ്ബർഗ്ഗിന് ആയി സ്ഥാപിച്ച റെക്കോർഡ് ആണ് തകർത്തത്. 2014-2015 സീസണിൽ രണ്ടാം സ്ഥാനത്ത് ലീഗ് അവസാനിപ്പിച്ച വോൾവ്സ്ബർഗ്ഗിന് ആയി 20 അസിസ്റ്റുകൾ ആണ് മാഞ്ചസ്റ്റർ സിറ്റി താരം നൽകിയത്. ആ റെക്കോർഡ് ആണ് മുള്ളറിന്റെ സ്വപ്നപ്രകടനത്തിൽ പഴയ കഥ ആയത്. സീസണിൽ മുള്ളരിന്റെയും ലെവൻഡോസ്ക്കിയുടെയും മികവിൽ ചാമ്പ്യൻസ് ലീഗ് കിരീടം തന്നെയാവും ബവേറിയൻ ടീമിന്റെ ഇനിയുള്ള ലക്ഷ്യം.