ബുണ്ടസ് ലീഗയിൽ 100 ഗോളുകൾ അടിച്ച് കൂട്ടി ബയേൺ മ്യൂണിക്ക്

- Advertisement -

ബുണ്ടസ് ലീഗയിൽ ഈ സീസണിൽ ഗോൾ മഴയാണ് ബയേൺ മ്യൂണിക്ക് പെയ്യിച്ചിരിക്കുന്നത്. ജർമ്മൻ ടീമുകൾക്കെതിരെ 100 ഗോളുകളാണ് ആകെ ബയേൺ അടിച്ച് കൂട്ടിയത്. 29ആം കിരീടം സ്വന്തമാക്കുന്നതിനോടൊപ്പം ഈ ഒരു റെക്കോർഡും വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് ബയേൺ. നൂറിലധികം ഗോളുകൾ ജർമ്മൻ ലീഗിൽ പിറക്കുന്നത് ഇത് രണ്ടാം തവണയാണ്.

ബയേണിന്റെ സുവർണ്ണകാലമെന്നറിയപ്പെടുന്ന 1971-72 സീസണിലും ബയേൺ നൂറിലധികം ഗോളടിച്ചിരുന്നു. 101 ഗോളുകളാണ് ബയേൺ അന്ന് അടിച്ച് കൂട്ടിയത്. മറ്റൊരു ജർമ്മൻ ടീമും ഗോളുകളുടെ എണ്ണത്തിൽ നൂറടിച്ചിട്ടില്ല. നൂറിൽ 34 ഗോളുകളും പിറന്നത് ബയേണിന്റെ പോളിഷ് സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കിയാണ്. ഈ സീസണിൽ 32 ഗോളുകൾ മാത്രമാണ് ബയേൺ വഴങ്ങിയിട്ടുള്ളത്. ജർമ്മൻ താരം സെർജ് ഗ്നാബ്രി 12 ഗോളുകൾ അടിക്കുകയും 10 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. 21 ഗോളുകൾക്ക് വഴിയൊരുക്കി തോമസ് മുള്ളർ ലീഗ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു. ഈ സീസണിൽ 15 ക്ലീൻ ഷീറ്റുകൾ എന്ന നേട്ടം ക്യാപ്റ്റൻ മാനുവൽ നുയറിനുണ്ട്.

Advertisement