ആർ.ബി ലൈപ്സിഗ് പരിശീലകനെ പുറത്താക്കി

Wasim Akram

ജർമ്മൻ ക്ലബ് ആർ.ബി ലൈപ്സിഗ് തങ്ങളുടെ അമേരിക്കൻ പരിശീലകൻ ജെസ്സെ മാർഷിനെ പരിശീലക ചുമതലയിൽ നിന്നു പുറത്താക്കി. സീസണിൽ നിലവിൽ ലീഗിൽ ആറു പരാജയം ഏറ്റുവാങ്ങിയ അവർ 11 സ്ഥാനത്ത് ആണ്. കൂടാതെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി.

അമേരിക്കൻ പരിശീലകന്റെ പരിശീലന രീതിയോട് പല താരങ്ങൾക്കും എതിർ അഭിപ്രായം ഉണ്ടെന്നാണ് വാർത്തകൾ. ഇതിനെ തുടർന്നാണ് പരിശീലകനും ആയുള്ള കരാർ അവർ റദ്ദാക്കിയത്. റെഡ് ബുള്ളിന്റെ തന്റെ സാൽസ്ബർഗിൽ നിന്നാണ് ജെസ്സെ മാർഷ് ലൈപ്സിഗിൽ എത്തിയത്. പുതിയ പരിശീലകൻ ആരെന്ന് വരും ദിനങ്ങളിൽ അറിയും.