ബുണ്ടസ് ലീഗ പുതിയ സീസൺ ഫിക്സ്ചർ ആഗസ്റ്റ് ആദ്യ വാരം എത്തും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മനിയിലെ അടുത്ത സീസണിലെ ബുണ്ടസ് ലീഗ, ബുണ്ടസ് ലീഗ് 2 എന്നീ ലീഗുകളുടെ ഫിക്സ്ചർ ആഗസ്റ്റ് ആദ്യ വാരം പ്രഖ്യാപിക്കും. ആഗസ്റ്റ് ഏഴിന് ഫിക്സ്ചർ പുറത്തു വിടും എന്നാണ് ഡി എഫ് ബി അറിയിച്ചത്. സെപ്റ്റംബർ 18ന് ആകും സീസൺ ആരംഭിക്കുക. ഈ സീസൺ അവസാനിക്കാൻ വൈകിയത് കൊണ്ടാണ് അടുത്ത സീസൺ ആരംഭിക്കുന്നത് വൈകിപ്പിക്കാൻ ജർമ്മനി തീരുമാനിച്ചത്. താരങ്ങൾക്ക് ആവശ്യത്തിന് വിശ്രമം നൽകാൻ ഇതുകൊണ്ട് സാധിക്കും എന്ന് ബുണ്ടസ് ലീഗ അധികൃതർ വിശ്വസിക്കുന്നു.

സീസൺ വൈകുന്നത് കൊണ്ട് തന്നെ വിന്റർ ബ്രേക്കിന്റെ നീളം കുറക്കാനും ബുണ്ടസ് ലീഗ തീരുമാനിച്ചിട്ടുണ്ട്. ജനുവരി ആദ്യ വാരത്തോടെ തന്നെ വിന്റർ ബ്രേക്ക് കഴിഞ്ഞുള്ള മത്സരങ്ങൾ ആരംഭിക്കും. മെയ് 22നാകും സീസൺ അവസാനിക്കുക. ലീഗ് സീസൺ തുടങ്ങുന്നതിന് ഒരാഴ്ച മുന്നോടിയായി ജർമ്മൻ കപ്പിന്റെ ആദ്യ റൗണ്ട് മത്സരങ്ങളും നടക്കും.

പ്രധാന തീയതികൾ:

Bundesliga, Matchday 1: September 18 to 21, 2020

Bundesliga, Matchday 34: May 22, 2021

Bundesliga 2, Matchday 1: September 18 to 21, 2020

Bundesliga 2, Matchday 34: May 23, 2021

Supercup: September 30, 2020