ചാമ്പ്യൻസ് ലീഗ് നിരാശ മറന്നു ജയം കണ്ടു ബയേൺ

ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ കാണാൻ ആവാത്ത നിരാശ മറന്നു ബുണ്ടസ് ലീഗയിൽ ജയം കണ്ടു ബയേൺ മ്യൂണിക്. ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന അർമിന ബീൽഫീൽഡിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് ബയേൺ തോൽപ്പിച്ചത്. മത്സരത്തിൽ വലിയ ആധിപത്യം ആണ് ബയേൺ പുലർത്തിയത്. പത്താം മിനിറ്റിൽ തന്നെ ജേക്കബ് ലോർസന്റെ സെൽഫ് ഗോളിൽ ബയേൺ മത്സരത്തിൽ മുന്നിലെത്തി.

20220417 214730

ഇടക്ക് പരിക്കേറ്റു രണ്ടു താരങ്ങളെ പിൻ വലിക്കേണ്ടത് വന്നത് ബീൽഫീൽഡിനു തിരിച്ചടിയായി. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് സെർജ് ഗനാബ്രിയുടെ ഗോൾ വാർ പരിശോധനക്ക് ശേഷം റഫറി അനുവദിച്ചതോടെ ബയേൺ ജയം ഉറപ്പിച്ചു. 84 മത്തെ മിനിറ്റിൽ പകരക്കാനായി ഇറങ്ങിയ ജമാൽ മുസിയാല ലെവൻഡോവ്സ്കിയുടെ പാസിൽ നിന്നു ഗോൾ നേടിയാണ് ബയേണിന്റെ ജയം പൂർത്തിയാക്കിയത്. നിലവിൽ ലീഗിൽ ഒമ്പത് പോയിന്റുകൾ മുന്നിലുള്ള ബയേൺ അടുത്ത മത്സരത്തിൽ ഡോർട്ട്മുണ്ടിനെ ആണ് നേരിടുക.