ഗക്വതിന്റെയും റായിഡുവിന്റെയും മികവിൽ മികച്ച സ്‌കോർ നേടി ചെന്നൈ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന് എതിരെ മികച്ച സ്‌കോർ കണ്ടത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്. ടോസ് നഷ്ടമായി ബാറ്റ് ചെയ്യാൻ ഇറങ്ങിയ ചെന്നൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. 48 പന്തിൽ 73 റൺസ് നേടിയ ഓപ്പണർ രൂതുരാജ് ഗക്വതിന്റെ മികവ് ആണ് ചെന്നൈക്ക് മികച്ച സ്‌കോർ നൽകിയത്. 5 ഫോറുകളും 5 സിക്സറുകളും താരം ഇന്നിംഗ്‌സിൽ നേടി. റോബിൻ ഉത്തപ്പയെയും മോയിൻ അലിയെയും വേഗം നഷ്ടമായ ചെന്നൈയെ കരകയറ്റിയത് ഗക്വത്, അമ്പാട്ടി റായിഡു കൂട്ടുകെട്ട് ആയിരുന്നു.

20220417 213429

റായിഡു 31 പന്തിൽ 46 റൺസ് നേടി ഗക്വതിനു മികച്ച പിന്തുണ ആണ് നൽകിയത്. ഇതിനിടെ റായിഡു ഐ.പി.എല്ലിൽ 4000 റൺസും തികച്ചു. അവസാന ഓവറുകളിൽ 12 പന്തിൽ 22 റൺസ് നേടിയ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയും ചെന്നൈക്ക് മികച്ച സ്‌കോർ നേടി നൽകുന്നതിൽ മികച്ച സംഭാവന നൽകി. ശിവൻ ദൂബെ 19 റൺസ് നേടിയപ്പോൾ ഉത്തപ്പ 3 റൺസും മോയിൻ അലി ഒരു റൺസും മാത്രമാണ് നേടിയത്. ഹർദിക് പാണ്ഡ്യയുടെ അഭാവത്തിൽ റാഷിദ് ഖാൻ ആണ് ഗുജറാത്തിനെ മത്സരത്തിൽ നയിക്കുന്നത്. ഗുജറാത്തിനു ആയി അൽസാരി ജോസഫ് 4 ഓവറിൽ 34 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി. 4 ഓവറിൽ 20 റൺസ് മാത്രം നൽകി മുഹമ്മദ് ഷാമി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ യാഷ് ദയാലും ഒരു വിക്കറ്റ് നേടി. അതേസമയം ദൂബെയെ ഡേവിഡ് മില്ലർ റൺ ഔട്ട് ആക്കുക ആയിരുന്നു.