44 കൊല്ലത്തെ ബുണ്ടസ് ലീഗ റെക്കോർഡ് തകർത്തു ബയേൺ, ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു

Screenshot 20211128 005813

ബുണ്ടസ് ലീഗയിൽ അർമിന ബെലഫീൾഡിന്റെ പ്രതിരോധ പൂട്ടിനെ മറികടന്നു ജയം കണ്ടു ബയേൺ മ്യൂണിച്. കൊറോണ ബാധ കാരണം ടീമിലെ പല താരങ്ങളും ഇല്ലാതെയാണ് ബയേൺ ഇറങ്ങിയത്. 75 ശതമാനത്തിൽ അധികം സമയം പന്ത് കൈവശം വക്കുകയും 20 തിൽ അധികം ഷോട്ടുകൾ ഉതിർക്കുകയും ചെയ്തു വലിയ ആധിപത്യം ആണ് മത്സരത്തിൽ ബയേൺ കാഴ്ച വച്ചത്. എന്നാൽ ഗോൾ മാത്രം ബുണ്ടസ് ലീഗ ജേതാക്കൾക്ക് ഒഴിഞ്ഞു നിൽക്കുക ആയിരുന്നു.

എന്നാൽ 71 മത്തെ മിനിറ്റിൽ മുള്ളറിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ഉഗ്രൻ ഒരു അടിയിലൂടെ ലക്ഷ്യം കണ്ട ലിറോയ്‌ സാനെ ബയേണിനു ജയം സമ്മാനിക്കുക ആയിരുന്നു. സാനെയുടെ ഗോളോടെ ഒരു കലണ്ടർ വർഷം ബുണ്ടസ് ലീഗയിൽ ഏറ്റവും കൂടുതൽ ഗോൾ അടിക്കുന്ന ടീം ആയി ബയേൺ മാറി. 44 വർഷം മുമ്പുള്ള കോളിന്റെ റെക്കോർഡ് ആണ് ബയേൺ മറികടന്നത്. 102 ഗോളുകൾ ആണ് ഈ വർഷം മാത്രം ബുണ്ടസ് ലീഗയിൽ ബയേൺ അടിച്ചത്. ജയത്തോടെ ലീഗിൽ ഡോർട്ട്മുണ്ടിനെ രണ്ടാമത് ആക്കി ബയേൺ ഒന്നാം സ്ഥാനവും തിരിച്ചു പിടിച്ചു.

Previous articleയുവന്റസിനു വീണ്ടും തോൽവി, ജയവുമായി അറ്റലാന്റ
Next articleഗോൾ മാത്രമില്ല! ബ്രൈറ്റൻ, ലീഡ്സ് മത്സരം സമനിലയിൽ