മുൻ ഡോർട്ട്മുണ്ട് പരിശീലകനെ ടീമിലെത്തിച്ച് ബയേർ ലെവർകൂസൻ

- Advertisement -

മുൻ ഡോർട്ട്മുണ്ട് പരിശീലകനായ പീറ്റർ ബോഷ് ബയേർ ലെവർകൂസൻ പരിശീലകനാകും. നിലവിലെ കോച്ചായിരുന്ന ഹൈക്കോ ഹെല്സിരിശിനെ പുറത്താക്കിയതിന് പിന്നാലെയാണ് പീറ്റർ ബോഷിന്റെ നിയമനം സംബന്ധിച്ച സ്ഥിതികരണം വന്നത്. മോശം പ്രകടനമായിരുന്നു ഡോർട്ട്മുണ്ടിലെ ബോഷിന്റെ ജോലി തെറിക്കാൻ കാരണം. ആരാധകർ പരിശീലകന് എതിരായതോടെയാണ് സിഗ്നൽ ഇടൂന പാർക്കിൽ നിന്നും ബോഷ് പുറത്തായത്.

ഡച്ച് നാഷണൽ ടീമിൽ മിഡ്ഫീൽഡർ ആയിരുന്ന ബോഷ് അയാക്സിനെ യൂറോപ്പ ഫൈനലിൽ എത്തിച്ചതിലൂടെ ആണ് യൂറോപ്പില്ലേ വമ്പന്മാരുടെ ശ്രദ്ധയാകർഷിക്കുന്നത്. അയാക്സിന്റെ വേഗതയും തകർപ്പൻ അറ്റാക്കുകളും കൗണ്ടർ അറ്റാക്കുകളും ബോഷിനു പെട്ടെന്ന് യൂറോപ്പ്യൻ ഫുട്ബാളിൽ ഇടം നൽകി. മുൻ വിറ്റസ്, മക്കാബി ടെൽ അവീവ് കോച്ചായിരുന്ന ബോഷ് ജർമ്മനിയിൽ ഹാൻസ റോസ്റ്റാക്കിനുവേണ്ടി കളിച്ചിട്ടുണ്ട്.

Advertisement