ലോക്ക്ഡൗൺ ലംഘിച്ച് മകനെ കാണാൻ പോയ ബോട്ടങ്ങിന് പിഴ

- Advertisement -

ലോക്ക്ഡൗൺ ലംഘിച്ച ജർമ്മൻ താരം ബോട്ടങ്ങിന് പിഴ. ബയേൺ മ്യൂണിച്ച് ആണ് താരത്തിന് പിഴ വിധിച്ചത്. മ്യൂണിച്ച് വിടരുത് എന്ന കർശന നിർദ്ദേശം ഉണ്ടായിരുന്നു എങ്കിലും അത് വകവെക്കാതെ ദൂര യാത്ര നടത്തിയതാണ് ബോട്ടങ്ങിനെ പ്രശ്നത്തിലാക്കിയത്. തന്റെ അസുഖമായി നിൽക്കുന്ന മകനെ കാണാൻ ആണ് ബോട്ടങ്ങ് പോയത്.

ക്ലബ് നൽകിയ പിഴ അംഗീകരിക്കുന്നു എന്നും താൻ ചെയ്തത് തെറ്റു തന്നെയാണ് എന്നും ജർമ്മൻ താരം പറഞ്ഞു. എന്നാൽ ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധമാണെന്നും തന്നെ തടയാൻ തനിക്ക് തന്നെ ആവില്ലായിരുന്നു എന്നും താരം പറഞ്ഞു‌

Advertisement