ഇക്കാർഡിയുടെ ലോൺ കരാർ പി എസ് ജി അവസാനിപ്പിക്കും എന്ന് അഭ്യൂഹം

ലോൺ കാലാവധി തീരാൻ ഇനിയും മാസങ്ങൾ ഉണ്ട് എങ്കിലും ഇക്കാർഡി പെട്ടെന്നു തന്നെ പി എസ് ജി വിടും എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറ്റാലിയും പി എസ് ജി മാനേജ്മെന്റും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതായും അതുകൊണ്ട് താരത്തിന്റെ കരാർ പെട്ടെന്നു തന്നെ അവസാനിപ്പിച്ച് ഇക്കാർഡിയെ ഇറ്റലിയിലേക്ക് തിരിച്ചയച്ചേക്കും എന്നുമാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്റർ മിലാനിൽ വലിയ പ്രശ്നനങ്ങൾ ഉണ്ടാക്കിയതിനാൽ അവിടെ കളിക്കാൻ കഴിയാതെ പി എസ് ജിയിൽ ലോണിൽ എത്തിയതായിരുന്നു ഇക്കാർഡി‌ പി എസ് ജിൽകു വേണ്ടി 30 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ അടിച്ചു കൂട്ടാനും ഇക്കാർഡിക്ക് ആയിരുന്നു. എന്നാൽ പി എസ് ജിയിൽ തുടരില്ല എന്നും ഇറ്റലിയിലേക്ക് തന്നെ മടങ്ങും എന്നും ഇക്കാർഡി സൂചനകൾ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാർഡിയുടെ കരാർ റദ്ദാക്കി ഇറ്റലിയിലേക്ക് താരത്തെ തിരിച്ചയക്കും എന്ന വാർത്തകൾ വരുന്നത്. ഇങ്ങനെ നടന്നാൽ ഇക്കാർഡിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലാകും.

Previous articleലോക്ക്ഡൗൺ ലംഘിച്ച് മകനെ കാണാൻ പോയ ബോട്ടങ്ങിന് പിഴ
Next articleഐപിഎലിന് കാത്തിരിക്കാം, മനുഷ്യ ജീവനും ജീവിതവുമാണ് ഈ അവസരത്തില്‍ ഏറ്റവും പ്രാധാന്യമുള്ളത്