ഇരട്ട ഗോളുകളുമായി ലെവൻഡോസ്കി മുള്ളർ കൂട്ടുകെട്ട്, ബയേണ് മറ്റൊരു വൻ വിജയം

20201018 001746
- Advertisement -

ബുണ്ടസ് ലീഗയിൽ ബയേണ് മികച്ച വിജയം. ഇന്ന് നടന്ന എവേ മത്സരത്തിൽ അർമിനിയയാണ് ബയേണിന്റെ ആക്രമണത്തിന് ഇരയായത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബയേൺ മ്യൂണിക്കിന്റെ ഇന്നത്തെ വിജയം. ലീഗിൽ നാലു മത്സരങ്ങളിൽ നിന്നായി 17 ഗോളുകൾ അടിച്ചു കൂട്ടാണ് ബയേണിന് ഇതിനകം ആയിട്ടുണ്ട്. ഇന്ന് മുള്ളർ ലെവൻഡോസ്കി കൂട്ടുകെട്ടാണ് ബയേണെ വിജയിപ്പിച്ചത്.

രണ്ട് താരങ്ങളും ഇരട്ട ഗോളുകൾ നേടി. 8, 51 മിനുട്ടുകളിൽ ആയിരുന്നു മുള്ളറിന്റെ ഗോൾ. 25, 45 മിനുട്ടിൽ ആയിരുന്നു ലെവൻഡോസ്കിയുടെ ഗോളുകൾ. 76ആം മിനുട്ടിൽ ടൊലീസോ ചുവപ്പ് കണ്ട് പുറത്തായതിന് ശേഷം 10 പേരുമായാണ് ബയേൺ കളിച്ചത്. അല്ലായെങ്കിൽ നാലിൽ കൂടുതൽ ഗോളുകൾ ഇന്ന് പിറന്നേനെ‌. ഡോൺ ആണ് അർമിനിയയുടെ ആശ്വാസ ഗോൾ നേടിയത്. ലീഗിൽ നാലു മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുമായി ബയേൺ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. ലെപ്സിഗ് ആണ് ഒന്നാമത് ഉള്ളത്.

Advertisement