റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി

20201018 000458

ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് അപ്രതീക്ഷിത തോൽവി. ഇന്ന് റയലിന്റെ സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലീഗിലെ പുതുമുഖ ടീമായ കാദിസ് ആണ് റയൽ മാഡ്രിഡിനെ ഞെട്ടിച്ചത്. തുടക്കത്തിൽ തന്നെ നേടിയ ഗോളിന്റെ ബലത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കാദിസ് വിജയിച്ചത്. സിദാന്റെ തന്ത്രങ്ങൾ ഒന്നും വിജയിക്കാതിരുന്ന മത്സരത്തിൽ 16ആം മിനുട്ടിലാണ് കാദിസ് ഗോൾ നേടിയത്.

ലൊസാനോ ആയിരുന്നു ഗോൾ സ്കോറർ. ഈ ഗോളിന് പകരം ഗോൾ മടക്കാൻ റയൽ മാഡ്രിഡ് അവസാനം വരെ ശ്രമിച്ചു എങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിക്കാനോ കിട്ടിയ അവസരങ്ങൾ മുതലാക്കാനോ റയലിനായില്ല. ബെൻസീമയ്ക്ക് ഒപ്പം അവസാനം സ്ട്രൈക്കറായ യോവിചിനെയും ഇറക്കി നോക്കി എങ്കിലും റയലിന് പരാജയം ഒഴിവാക്കാൻ ആയില്ല. ഇന്നത്തെ വിജയത്തോടെ 10 പോയിന്റുമായി റയലിനെ മറികടന്ന് ലീഗിൽ ഒന്നാമത് എത്താൻ കാദിസിനായി.

Previous articleമാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ വീണ് ആഴ്സണൽ
Next articleഇരട്ട ഗോളുകളുമായി ലെവൻഡോസ്കി മുള്ളർ കൂട്ടുകെട്ട്, ബയേണ് മറ്റൊരു വൻ വിജയം