ഇരട്ട ഗോളുകളുമായി ഗ്നാബ്രി, വെർഡറിനെ പരാജയപ്പെടുത്തി ബയേൺ

- Advertisement -

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് ജയം. വെർഡർ ബ്രെമനെതിരെയാണ് ബയേണിന്റെ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു നിലവിലെ ചാമ്പ്യന്മാർ വെർഡറിനെ പരാജയപ്പെടുത്തിയത്. യുവ താരം സെർജ് ഗ്നാബ്രിയുടെ ഗോളുകളാണ് ബയേണിന് ജയം നേടിക്കൊടുത്തത്. യുയ ഓസ്‍കോയാണ് വെർഡറിന്റെ ആശ്വാസ ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ വെർഡറിന്റെ നിക്‌ളാസ് മോയ്സൻഡർ ചുവപ്പ് കണ്ടു പുറത്ത് പോയി.

പരിക്കിൽ നിന്നും മോചിതനായി സെർജ് ഗ്നാബ്രി തിരിച്ചെത്തിയ മത്സരത്തിൽ യുവതാരം ഇരട്ട ഗോളുകൾ നേടി. പരിക്കിന്റെ പിടിയിലായിരുന്ന മറ്റൊരു യുവതാരം കിങ്സ്ലി കോമനും ഇന്നിറങ്ങിയിരുന്നു. പക്ഷേ വെറ്ററൻ താരം റിബറിക്ക് പരിക്കേറ്റത് ബയേണിന് തിരിച്ചടിയായി. തോമസ് മുള്ളറാണ് ബയേണിന്റെ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത്. ഈ വിജയത്തോടു കൂടി ലീഗിൽ മൂന്നാം സ്ഥാനത്തായി ബയേൺ.

Advertisement