കൊറോണ വൈറസ് ബാധ ലോകത്തെ എല്ലാ മേഖലകളേയും പോലെ ഫുട്ബോളിനേയും ബാധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്തവണ വമ്പൻ ട്രാൻസ്ഫറുകൾ ഒന്നും ഉണ്ടാകില്ലെന്ന് പറഞ്ഞ് ബയേൺ മ്യൂണിക്ക്. ഫുട്ബോൾ ലോകം സാധാരണ രീതിയിൽ ആകാതെ വലിയ ട്രാൻസ്ഫറുകൾ നടത്തുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ക്ലബിനെ കൊണ്ട് ചെന്നെത്തിക്കും എന്നാണ് കരുതപ്പെടുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും സ്ഥിരതയുള്ള ക്ലബ്ബുകളിൽ ഒന്നായ ബയേൺ ട്രാൻസ്ഫർ മാർക്കറ്റിൽ കരുതലോടെയായിരിക്കും നീങ്ങുക.
റൈറ്റ് ബാക്കിനേയും ഏറെ നാളായി ബയേണിന്റെ റഡാറിലുള്ള സാനെയേയും മാത്രമേ ഈ സീസണിൽ എത്തിക്കുകയുള്ളു എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വീക്കെന്റിൽ ഫുട്ബോൾ പുനരാരംഭിക്കുമെങ്കിലും കാണികൾ ഒന്നും ഇല്ലാത്ത സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. അടച്ചിട്ട സ്റ്റേഡിയത്തിൽ കളി നടക്കുന്നതിനാൽ ക്ലബിന് സാമ്പത്തിക നഷ്ടം സംഭവിക്കുന്നുമുണ്ട്.