ഗ്നാബറി ബയേണിൽ ഇനി റിബറിയുടെ ഏഴാം നമ്പർ അണിയും

ബയേൺ മ്യൂണിക്കിന്റെ താരൻ ഗ്നാബറി ഇനു ക്ലബിൽ ഇതിഹാസങ്ങൾ ധരിച്ചിരുന്ന ഏഴാം നമ്പർ ജേഴ്സി അണിയും. ഇതുവരെ 22ആം നമ്പർ ജേഴ്സി ആയിരുന്നു ഗ്നാബറി ബയേണി അണിഞ്ഞിരുന്നത്. 11 വർഷത്തോള ഫ്രാങ്ക് റിബറി അണിഞ്ഞിരുന്ന ജേഴ്സിയാണ് യുവതാരത്തിലേക്ക് എത്തുന്നത്. ബയേൺ അരങ്ങേറ്റത്തിൽ റിബറിക്ക് പകരക്കാരനായി കളത്തിൽ എത്തിയ ഗ്നാബറി ആ റിബറിയുടെ തന്നെ ജേഴ്സി അണിയുന്നത് മനോഹരമായ വാർത്തയാണ്‌.

ഈ സീസണിൽ 22 ഗോളുകൾ അടിച്ച് ബയേണിന്റെ ട്രെബിൾ നേട്ടത്തിൽ വലിയ പങ്കു തന്നെ ഗ്നാബറി വഹിച്ചിരുന്നു. ഇപ്പോഴത്തെ ബയേൺ പരിശീലകനായ ഹാൻസി ഫ്ലിക്ക് 1986/87 സീസണിൽ ഏഴാം നമ്പർ ജേഴ്സിയിൽ ബയേണായി കളിച്ചിരുന്നു. ഇതിഹാസ താരവും ഇപ്പോഴത്തെ ബയേൺ ചെയർമാനായ കാൾ ഹെയ്ൻസ് റുമിനിഗെയും ഏഴാം നമ്പറിൽ ആയിരുന്നു കളിച്ചിരുന്നത്.