ബുണ്ടസ് ലീഗയിൽ ലെവൻഡോസ്കിയുടെ ഗോളിൽ ബയേൺ മ്യൂണിക്കിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് യൂറോപ്യൻ ചാമ്പ്യന്മാർ ഓഗ്സ്ബർഗിനെ പരാജയപ്പെടുത്തിയത്. 13ആം മിനുട്ടിൽ റോബർട്ട് ലെവൻഡോസ്കി എടുത്ത പെനാൽറ്റിയാണ് ബയേണിനെ ജയത്തിലേക്ക് നയിച്ചത്. ലൂക്കാസ് ഹെർണാണ്ടസിനെ രാനി ഖെദീര വീഴ്ത്തിയതിനാണ് ബയേൺ മ്യൂണിക്കിന് പെനാൽറ്റി ലഭിച്ചത്.
ബുണ്ടസ് ലിഗയിൽ ഈ സീസണിൽ 17 മത്സരങ്ങളിൽ നിന്നായി 22 ഗോളുകൾ അടിച്ച് കൂട്ടിയിട്ടുണ്ട് ലെവൻഡോസ്കി. ജർമ്മൻ ഇതിഹാസം ജെർഡ് മുള്ളറുടെ എക്കാലത്തെയും മികച്ച ഗോൾസ്കോറിംഗ് റെക്കോർഡാണ് ലെവൻഡോസ്കി ഈ സീസണിൽ ലക്ഷ്യം വെക്കുന്നത്. ഓഗ്സ്ബർഗിനെതിരെ ഗോളടിക്കാൻ അധികം ശ്രമങ്ങൾ ബയേൺ നടത്തിയിരുന്നില്ല. ഈ ജയത്തോട് കൂടി ലീഗിൽ നാല് പോയന്റ് ലീഡുമായി ഒന്നാം സ്ഥാനത്താണ് ബയേൺ മ്യൂണിക്ക്.