ജയത്തോടെ സീസൺ തുടങ്ങി ബയേൺ മ്യൂണിക്

ജയത്തോടെ തങ്ങളുടെ ബുണ്ടസ് ലീഗ സീസണ് ആരംഭം കുറിച്ച് ബയേൺ മ്യൂണിക്. ഹൊഫൈൻഹെയിമിനെയാണ് ബയേൺ മ്യൂണിക് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്.  പുതിയ പരിശീലകൻ നികോ കോവകിന്റെ കീഴിൽ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ഒരു വേള മത്സരം സമനിലയിലാവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ബയേൺ അവസാന 10 മിനുട്ടിൽ രണ്ടു ഗോളടിച്ച് ജയം നേടിയത്.

മത്സരത്തിന്റെ 23മത്തെ മിനുട്ടിൽ മുള്ളറിലൂടെയാണ് ബയേൺ മത്സരത്തിൽ ലീഡ് നേടിയത്. ജോഷുവ കിമ്മിച്ചിന്റെ കോർണറിൽ നിന്നാണ് മുള്ളർ ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹൊഫൈൻഹെയിമം സസ്‌ലൈയിലൂടെ മത്സരത്തിൽ സമനില പിടിച്ചു.  തുടർന്ന് 82ആം മിനുട്ടു വരെ ബയേൺ മ്യൂണിക്കിനെ സമനിലയിൽ പിടിച്ചു നിർത്തിയ ഹൊഫൈൻഹെയിമം ലെവൻഡോസ്‌കിയുടെ പെനാൽറ്റിയിൽ ബയേൺ മറികടക്കുകയായിരുന്നു. ആദ്യം പെനാൽറ്റി എടുത്ത ലെവൻഡോസ്‌കിയുടെ ശ്രമം ഹൊഫൈൻഹെയിമം ഗോൾ കീപ്പർ തടഞ്ഞെങ്കിലും വാർ ഇടപെട്ട് പെനാൽറ്റി വീണ്ടുമെടുക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രണ്ടാം തവണ പെനാൽറ്റി എടുത്ത ലെവൻഡോസ്‌കി ഗോൾ നേടുകയായിരുന്നു.

തുടർന്ന് 86ആം മിനുട്ടിൽ ലിയോൺ ഗോരറ്റ്സ്‌കെയുടെ ശ്രമം ഹൊഫൈൻഹെയിമം വല കുലുക്കിയെങ്കിലും വീണ്ടും വാർ ഇടപെട്ട് ഗോൾ നിഷേധിക്കുകയായിരുന്നു.  എന്നാൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ റോബനിലൂടെ ഗോൾ നേടി ബയേൺ മ്യൂണിക് മത്സരത്തിൽ ജയം ഉറപ്പിച്ചു. മുള്ളറിന്റെ പാസിൽ നിന്നാണ് റോബൻ ഗോൾ നേടിയത്.