ഹാട്രിക്കുമായി ഹാമസ് റോഡ്രിഗസ്, ബയേൺ മ്യൂണിക്ക് വീണ്ടും ഒന്നാമത്

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. എതിരില്ലാത്ത 6 ഗോളുകൾക്കാണ് മെയിൻസിനെ ബയേൺ പരാജയപ്പെടുത്തിയത്. ചാമ്പ്യൻസ് ലീഗിൽ ലിവര്പൂളിനോടേറ്റ പരാജയത്തിൽ നിന്നും മികച്ച തിരിച്ചുവരവാണ് ബവേറിയന്മാർ നടത്തിയത്. ബയേണിന് വേണ്ടിയുള്ള ആദ്യ ഹാട്രിക്ക് നേടി ഹാമസ് റോഡ്രിഗസ് ബയേണിന്റെ ജയത്തിനു ചുക്കാൻ പിടിച്ചു.

കന്നി ഗോളുമായി അൽഫോൻസോ ഡേവിസ്, റോബർട്ട് ലെവൻഡോസ്‌കി, കിങ്സ്ലി കോമൻ എന്നിവരാണ് ബയേണിന്റെ ഗോൾ സ്‌കോറർമാർ. ഇന്നത്തെ വമ്പൻ ജയം പോയന്റ് നിലയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ മറികടന്നു ഒന്നാമതെത്താൻ ബയേണിനെ സഹായിച്ചു. ഇരു ടീമുകൾക്കും 60 പോയന്റാണിപ്പോൾ ഉള്ളത്.

Previous articleന്യൂസിലാണ്ട് ഒരു സുരക്ഷിത രാജ്യമെന്ന് ഇനി പറയാനാകുമെന്ന് തോന്നുന്നില്ലെന്ന് ഡേവിഡ് വൈറ്റ്
Next articleഇറ്റലിയിൽ പൊരുതി ജയിച്ച് നാപോളി