ഹെർത്തയെ വീഴ്ത്തി ഡോർട്ട്മുണ്ടിനൊപ്പമെത്തി ബയേൺ മ്യൂണിക്ക്

- Advertisement -

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബയേൺ ഹെർത്ത ബെർലിനെ പരാജയപ്പെടുത്തിയത്. ഹാവി മാർട്ടിനെസാണ് ബയേണിന് വേണ്ടി ഗോളടിച്ചത്. ഇന്നത്തെ ജയം ബുണ്ടസ് ലീഗയിലെ പോയന്റ് നിലയിൽ ബയേണിനെ ഡോർട്ട്മുണ്ടിനൊപ്പമെത്തിച്ചു. ഒരു മത്സരം കുറവ് കളിച്ച ഡോർട്ട്മുണ്ടിന് ഇനി എതിരാളികൾ മുൻ പരിശീലകൻ പീറ്റർ ബോഷിന്റെ ബയേർ ലെവർകൂസനാണ്.

1977 ശേഷം ഇതുവരെ ഹെർത്തയോട് ഹോം മാച്ചിൽ പരാജയപ്പെടാത്ത ബയേൺ ഇന്ന് ജയിക്കാനുറച്ചാണ് കളത്തിൽ ഇറങ്ങിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോളടിക്കാനുള്ള ശ്രമങ്ങൾ നടത്തി കഴിഞ്ഞിരുന്നു. താളം തെറ്റിയ ബയേണിനെയാണ് കളിക്കളത്തിൽ കാണാൻ കഴിഞ്ഞത്. എന്നാൽ രണ്ടാം പകുതിയിലെ ഹാവി മാർട്ടിനെസ്സ് ഹെഡ്ഡർ ബയേണിന്റെ ജയം ഉറപ്പിച്ചു. ഹാമിഷ് റോഡ്രിഗസിന്റെ കോർണറാണ് ഗോളിന് വഴിയൊരുക്കിയത്. എൺപത്തിനാലാം മിനുറ്റിൽ ടച്ച് താരം റെക്കിക് ലെവൻഡോസ്‌കിയുമായുള്ള ക്ലാഷിനെ തുടർന്ന് ചുവപ്പ് കണ്ടു പുറത്ത് പോയത് ഹെർത്തയ്ക്ക് തിരിച്ചടിയായി.

Advertisement