ക്ലബിലെ തൊഴിലാളികളെ സഹായിക്കാൻ ബയേണിന്റെയും ഡോർട്മുണ്ടിന്റെയും താരങ്ങൾ ശമ്പളം കുറയ്ക്കും

കൊറോണ കാരണം ലീഗ് നടക്കാത്ത സാഹചര്യത്തിൽ ക്ലബിലെ കാര്യങ്ങൾ വഷളാകുന്നതിനാൽ സഹായവുനായി എത്തുകയാണ് ജർമ്മനിയിലെ രണ്ട് വമ്പൻ ക്ലബുകളും. ഇരു ക്ലബിലെയും തൊഴിലാളികളെ സഹായിക്കാൻ വേണ്ടി ബയേൺ മ്യൂണിക്കിന്റെയും ഡോർട്മുണ്ടിന്റെയും താരങ്ങൾ ശമ്പളത്തിന്റെ ഒരു ഭാഗം ഈ മാസം വേണ്ടെന്നും വെക്കും.

ബയേൺ താരങ്ങൾ ശമ്പളത്തിന്റെ 20 ശതമാനം ആകും തൊഴിലാളികൾക്ക് വേണ്ടി നൽകുക. ഡോർട്മുണ്ട് താരങ്ങൾ ശമ്പളത്തിന്റെ ഒരു ഭാഗം നൽകും എന്നാണ് പറഞ്ഞത്. ഇരു ക്ലബിലെയും പരിശീലകരും താരങ്ങൾക്ക് ഒപ്പം ഈ സഹയാത്തിൽ പങ്കുചേരും. മത്സരങ്ങൾ നടക്കാതെ ആയതോടെ നിരവധി തൊഴിലാളികളുടെ ജീവിത മാർഗമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.