ബയേണ് പരിശീലകനിൽ പൂർണ്ണ വിശ്വാസം ഉണ്ട് എന്ന് ഒലിവർ ഖാൻ

Newsroom

ബയേൺ പരിശീലകനിൽ ക്ലബിന് പൂർണ്ണ വിശ്വാസം ഉണ്ട് എന്ന് ബയേൺ മ്യൂണിച്ച് സി ഇ ഒ ഒലിവർ ഖാൻ. ഈ സീസൺ വളരെ മോശം തുടക്കമാണ് ബയേണ് ലഭിച്ചത്. ഇതോടെ നഗൾസ്മാൻ സമ്മർദ്ദത്തിൽ ആയിരുന്നു. അദ്ദേഹത്തെ പുറത്താക്കാൻ ബയേൺ ആലോചിക്കുന്നു എന്ന അഭ്യൂഹങ്ങൾ ഉയരുന്നതിന് ഇടയിലാണ് ഒളിവർ ഖാൻ പരിശീലകന് പിന്തുണയുമായി വന്നത്.

വേറെ ഒരു പരിശീലകരെയും ക്ലബ് ഇപ്പോൾ നോക്കുന്നില്ല എന്നും നഗൾസ്മാനിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസം ആണെന്നും ഒളിവർ ഖാൻ പറഞ്ഞു. പെട്ടെന്ന് ബയേണ് ട്രാക്കിലേക്ക് തിരികെ എത്തേണ്ടതുണ്ട്. ബയേർ ലെവർലൂസന് എതിരായ അടുത്ത മത്സരത്തിൽ തന്നെ അതിനാകും എന്നും അദ്ദേഹം പറഞ്ഞു. ബയേൺ ഇപ്പോൾ ലീഗിൽ ഏഴ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ ഒര് മത്സരം ആണ് വിജയിച്ചത്. ലീഗിൽ അഞ്ചാം സ്ഥാനത്താണ് അവർ ഇപ്പോൾ ഉള്ളത്‌