അൽഫോൺസോ ഡേവിസ് 2025 വരെ ബയേണിൽ തുടരും

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബയേൺ മ്യൂണിക്കിന്റെ യുവതാരം അൽഫോൺസോ ഡേവിസ് 2025 വരെ ക്ലബ്ബിൽ തുടരും. പരിശീലകൻ ഹാൻസി ഫ്ലികിനും ജർമ്മൻ താരം തോമസ് മുള്ളർക്കും പിന്നാലെയാണ് അൽഫോൺസോ ഡേവിസുമായുള്ള കരാർ ബയേൺ പുതുക്കുന്നത്. 19 കാരനായ അൽഫോൺസോയുമായി 2023 ജൂൺ വരെ ബയേൺ കരാറുണ്ടായിരുന്നു. കനേഡിയൻ യുവതാരത്തിന്റെ മികച്ച പ്രകടനമാണ് കരാർ എക്സ്റ്റൻഷൻ നൽകാൻ ബയേണിനെ പ്രേരിപ്പിച്ചത്‌.

ലെഫ്റ്റ് ബാക്കായും ലെഫ്റ്റ് വിങ്ങിലും തിളങ്ങിയ അൽഫോൺസോ ഡേവിസ് ആരാധകരുടെ കണ്ണിലുണ്ണിയാണ്. ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പ്രതിരോധത്തെ നോക്കുകുത്തിയാക്കി അൽഫോൺസോ ഡേവിസ് നടത്തിയ കുതിപ്പ് ഫുട്ബോൾ ആരാധകർ മറക്കാനിടയില്ല. 2000ൽ ഘാനയിലെ ഒരു റെഫ്യൂജി ക്യാമ്പിൽ ജനിച്ച അൽഫോൺസോ ഡേവിസ് പിന്നീട് അഞ്ചാം വയസിൽ മാതാപിതാക്കൾക്കൊപ്പം കാനഡയിലേക്ക് അഭയാർത്ഥികളായി എത്തുകയായിരുന്നു. വാങ്കുവർ വൈറ്റ്ക്യാപ്സിന്റെ താരമായ അൽഫോൺസോ ഡേവിസ് 2019ലാണ് ജർമ്മനിയിലേക്കെത്തുന്നത്.